02:19pm 18 November 2026
NEWS
ബോർഡർപ്ലസ് ജർമനിയിലേക്ക് യാത്ര തിരിക്കുന്ന നഴ്സുമാരെ ആദരിച്ചു.
17/11/2026  03:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബോർഡർപ്ലസ് ജർമനിയിലേക്ക് യാത്ര തിരിക്കുന്ന നഴ്സുമാരെ ആദരിച്ചു.

 

ജർമനിയിൽ നഴ്‌സിങ് ജോലി നേടുന്നതിനായി ബി2 നിലവാരത്തിലുള്ള ജർമൻ ഭാഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലെ നഴ്‌സുമാരെ ബോർഡർപ്ലസ് സംഘടിപ്പിച്ച ടേക്ക് ഓഫ് ’26 പരിപാടിയിൽ എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ആദരിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളടക്കം 180-ലേറെ പേർ പങ്കെടുത്തു. നഴ്‌സുമാർക്ക് എംഎൽഎ ഉപഹാരവും വിമാനടിക്കറ്റും കൈമാറി.

“ലോകമെമ്പാടുമുള്ള ആശുപത്രികളുടെ വിശ്വാസ്യത നേടിയവരാണ് കേരളത്തിലെ നഴ്‌സുമാർ. ജർമനിക്ക് ഇന്ന് അവരുടെ സേവനം മുമ്പത്തേക്കാളേറെ ആവശ്യമാണ്,” ബോർഡർപ്ലസ് ബിസിനസ് മേധാവി ആശിഷ് ലാബ്രൂ പറഞ്ഞു. മാസങ്ങൾ നീണ്ട ജർമൻ ഭാഷാ പരിശീലനം, ബി2 പരീക്ഷയിലെ വിജയം, തൊഴിൽ അഭിമുഖങ്ങൾ, വിസ നടപടികൾ എന്നിവ പൂർത്തിയാക്കിയ നഴ്‌സുമാരുടെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതുവരെ 500-ലേറെ നഴ്‌സുമാർക്ക് ജർമനിയിൽ ജോലി ലഭ്യമാക്കിയ ബോർഡർപ്ലസിൽ നിലവിൽ ആയിരത്തിലേറെ പേർ പരിശീലനം നേടുന്നുണ്ട്.

വിദേശത്ത് നഴ്‌സിങ് കരിയർ ആഗ്രഹിക്കുന്നവർക്കായി ജർമൻ നഴ്‌സിങ് ഔസ്ബിൽഡങ്, ജർമനിയിലെ ബി.എസ്‌സി നഴ്‌സിങ് എന്നീ പുതിയ പരിശീലന-പഠന പദ്ധതികളും സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ അവസരങ്ങൾക്കൊപ്പം ജപ്പാനിൽ  തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതിയും നടപ്പാക്കുന്നു. ഇന്ത്യയിലെ പരിശീലന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൂനെയിലും ഗുവാഹത്തിയിലും പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img